മനാമ: കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരികെ ഏല്‍പ്പിച്ച ജീവനക്കാരനെ അഭിനന്ദിച്ച് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ദന മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ബംഗ്ലദേശ് സ്വദേശിയായ അബൂബക്കര്‍ എന്ന ജീവനക്കാരന്റെ സത്യസന്ധതയെയാണ് യൂസഫലി അഭിനന്ദിച്ചത്.
ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് അബൂബക്കറിന് ബാഗ് കിട്ടിയത്. ട്രോളികള്‍ തിരികെ എടുത്തപ്പോഴാണ് പണവും കാര്‍ഡുകളുമടങ്ങിയ ബാഗ് അബൂബക്കറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടമയുടെ മറ്റ് വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
തുടര്‍ന്ന് അബൂബക്കര്‍ ബാഗ് കസ്റ്റമര്‍ കെയറില്‍ ഏല്‍പ്പിച്ചു. അല്‍പസമയം കഴിഞ്ഞപ്പോള്‍ അന്വേഷിച്ചെത്തിയ മുസ്തഫ അബേദിന്‍ എന്ന ഉടമയ്ക്കു ബാഗ് തിരികെ ലഭിച്ചു. സത്യസന്ധത കാട്ടിയ അബുബക്കറിന് യൂസഫലി പാരിതോഷികമായി 200 ദിനാര്‍ നല്‍കി. രണ്ടുവര്‍ഷമായി അബൂബക്കര്‍ ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു.
Discussion about this post