ദുബായ്: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരണപ്പെട്ടു. കൊല്ലം കണ്ണനല്ലൂര്‍ ഷാനവാസ് മൊയ്തീന് കുഞ്ഞ്(50) റിയാദിലും കോഴിക്കോട് നന്തി കടലൂര്‍ സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് (54), കൊല്ലം ഉമ്മന്നൂര്‍ സ്വദേശി വാലുകറക്കേതില്‍ വീട്ടില്‍ പെണ്ണമ്മ ഏലിയാമ്മ (65) എന്നിവര്‍ കുവൈത്തിലുമാണ് മരിച്ചത്.
ഷാനവാസ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി റിയാദ് അല്‍ ഹമ്മാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹമീദ് ജാബിര്‍ ആശുപത്രിയിലുമാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതോടെ ഗള്‍ഫില്‍ കൊവിദ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇരുന്നൂറ്റി എഴുപത്തി മൂന്നായി ഉയരുകയും ചെയ്തു.
Discussion about this post