റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീറാണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. നാട്ടിലേക്ക് മടങ്ങാനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കാത്തിരിക്കവെയാണ് മരണം സംഭവിച്ചത്.
ഉച്ചയ്ക്ക് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു മുഹമ്മദ് ബഷീര്‍. പുലര്‍ച്ചെയാണ് ഹൃദയാഘാതം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഏറെ നാളുകള്‍ക്ക് ശേഷമാണ് മുഹമ്മദ് ബഷീര്‍ നാട്ടിലേക്ക് മടങ്ങാനിരുന്നത്.
വര്‍ഷങ്ങളോളമായി സൗദി അറേബ്യയില്‍ കഫറ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ബഷീര്‍. അഹമ്മദ് കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സൗദ. മക്കള്‍: മുഹമ്മദ് ആദില്‍, മുഹമ്മദ് ഷാമില്‍, ലിയ ഫാത്തിമ. ഖബറടക്കം റിയാദില്‍.
Discussion about this post