ദുബായ്: യുഎഇ – ഇന്ത്യ വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ അബുദാബിയില്‍ നടന്ന കോണ്‍ക്ലേവില്‍ തീരുമാനമായി. ഫുജൈറയില്‍ നിന്നും മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍പാതയ്ക്കുള്ള സാധ്യതാ പഠനങ്ങള്‍ ഒരുക്കുകയാണ് യുഎഇ.
ഇതിനായി ഏകദേശം 2000 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍പാത നിര്‍മിക്കുന്നത്. ഈ പദ്ധതി നടപ്പായാല്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനും തിരികെ എണ്ണ കൊണ്ടു വരുവാനും സാധിക്കും. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ആശയം മുന്പോട്ട് വച്ചത്.
Discussion about this post