ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ 54 മരണം കൂടി. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2398 ആയി ഉയര്‍ന്നു. പുതുതായി 7645 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ആറായിരത്തിലേറെ പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്.
വൈറസ് ബാധമൂലം സൗദി അറേബ്യയില്‍ ഇന്നലെ 41 പേരാണ് മരിച്ചത്. കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും യുഎഇയില്‍ ഒരാളുമാണ് വൈറസ് ബാധമൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 3372 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 430 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത യുഎഇയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുള്ള ഗള്‍ഫ് രാജ്യം.