കൊവിഡ് 19; കുവൈറ്റില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്, പുതുതായി രോഗം സ്ഥിരീകരിച്ചത് 742 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 41033 ആയി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. പുതുതായി 742 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ എണ്ണ വ്യവസായമേഖലയായ അഹമ്മദിയില്‍ ആണ് ഏറ്റവും കൂടുതല്‍ പോസിറ്റിവ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ മാത്രം 240 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 41033 ആയി ഉയര്‍ന്നു.

നാല് പേര്‍ കൂടി വൈറസ് ബാധമൂലം മരിച്ചതോടെ മരണസംഖ്യ 334 ആയി ഉയര്‍ന്നു. ഇതുവരെ 32304 പേരാണ് രോഗമുക്തി നേടിയത്.

പുതുതായി ഫര്‍വാനിയ ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 170 പേര്‍ക്കും ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 98 പേര്‍ക്കും കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 72 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 162 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിലവില്‍ 8395 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Exit mobile version