മക്ക: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി പ്രവാസ ലോകത്ത് മരിച്ചു. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ മുടിക്കോട് സ്വദേശി മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീം ആണ് സൗദി അറേബ്യയിലെ മക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 60 വയസ്സായിരുന്നു.
കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനാഫലം വന്നപ്പോള്‍ അബ്ദുല്‍ കരീമിന് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും അറഫ എമര്‍ജന്‍സി ആശുപത്രിയിലും ചികിത്സയിലായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതോടെ ഇദ്ദേഹത്തെ പിന്നീട് അല്‍ നൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. . ഭാര്യ: റുഖിയ, മക്കള്‍: മുഹമ്മദ് ജസീല്‍, നൂര്‍ബാനു, സഫീദ, നവാഫ്.
Discussion about this post