മസ്കറ്റ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് ഗള്‍ഫില്‍ മരിച്ചു. കണ്ണന് ശ്രീജിത്ത് ആണ് മരണപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയാണ് ഇദ്ദേഹം. ഹൃദയാഘാതം മൂലം ഒമാനില്‍ വെച്ചായിരുന്നു അന്ത്യം. 31 വയസ്സായിരുന്നു.
ശാരീക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ശ്രീജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് ശ്രീജിത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഒമാനിലെ സലാലയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കണ്ണന് ശ്രീജിത്ത്. മരണാനന്തര നടപടികള്‍ക്കായി മൃതശരീരം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post