പൊന്നാനി: ഖത്തർ പരിസ്ഥിതി മന്ത്രാലയം നടത്തിയ വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ പൊന്നാനി സ്വദേശി അഷറഫ് പുരസ്കാരം നേടി.ഏഴാം സ്ഥാനമാണ് നേടിയത്. ഇതിനുമുമ്പും ഫോട്ടോഗ്രാഫിയിൽ ഖത്തർ സർക്കാറിന്റെ പുരസ്കാരങ്ങൾ ഈ യുവാവിനെ തേടിയെത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് അമ്മാവൻ കൊണ്ടുവന്ന ക്യാമറയുടെ കൗതുകമാണ് അഷറഫിന്റെ സ്വപ്നങ്ങൾക്ക് ഫോട്ടോഗ്രാഫിയിൽ താൽപര്യം ഉണ്ടാക്കിയത്. ക്യാമറ ആഗ്രഹിക്കാൻ പോലും അർഹതയില്ലാത്ത അക്കാലത്തിൽ നിന്നുള്ള വളർച്ചക്കിടയിൽ ഒരു ക്യാമറ സ്വന്തമാക്കി. പിന്നെപ്പിന്നെ ക്യാമറകളുടെ പുതിയ തലമുറകളുടെ പിന്നാലെ യാത്രയായി.
ഫോട്ടോഗ്രാഫിയിൽ ആദ്യകാലങ്ങളിലൊക്കെ ചെറിയ ചെറിയ പുരസ്കാരങ്ങളിലൂടെ നേട്ടങ്ങൾ സ്വന്തമാക്കിയ അഷറഫിന് മുൻപും ഖത്തർ സർക്കാറിന്റെ ഫോട്ടോഗ്രാഫി മത്സരത്തിൽ പുരസ്കാരം ലഭിച്ചിരുന്നു .ഖത്തർ പരിസ്ഥിതി മന്ത്രിയിൽ നിന്നും പുരസ്കാരം ലഭിക്കുമ്പോൾ അഷറഫിന്റെ മനസ്സിൽ കുട്ടിക്കാലത്തെ സ്വപ്നങ്ങളൊക്കെ യാഥാർത്ഥ്യമായതിന്റെ ആവേശമായിരുന്നു. ഇതിനു പുറമെ ഖത്തറിലെ ഫ്രന്റ്സ് കൾച്ചറൽ സെന്റർ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ അഷറഫിനെ തേടിയെത്തിയത് രണ്ടാം സ്ഥാനമായിരിന്നു. ഫോട്ടോഗ്രാഫി അഷറഫിന് നേരമ്പോക്കല്ല ,ജീവിതം തന്നെയാണ് .ഫോട്ടോഗ്രാഫിയിൽ ലഭിച്ച പുരസ്കാരങ്ങൾ ഒരു കാലത്ത് തന്നെ പരിഹസിച്ചവർക്കുള്ള മധുരമുള്ള മറുപടികൂടിയാണ് .
ഭാര്യ റുക്സാനയും, മക്കളായ ഫാത്വിമയും ആയിഷയും ഫോട്ടോഗ്രാഫിയെ കലർപ്പില്ലാതെ പിന്തുണക്കുന്നതാണ് അഷറഫിന് ഊർജജം നൽകുന്നത്. കഴിഞ്ഞ 14 വർഷമായി അഷറഫ് ഖത്തറിൽ പ്രവാസം തുടങ്ങിയിട്ട്. 8 വർഷമായി കുടുംബവും ഖത്തറിൽ തന്നെ.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ
Discussion about this post