കൊവിഡ് 19; വൈറസ് ബാധമൂലം ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെ പുരെയിലെ ലത്തീഫ് ആണ് മരിച്ചത്. ദുബായിയില്‍ ടാക്‌സി ഡ്രൈവറായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 226 ആയി ഉയര്‍ന്നു.

അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1939 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം എണ്ണായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു.

സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8323 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയിലേറെയും സൗദിയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 4919 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഖത്തറില്‍ 1097 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമാനില്‍ 810 പേര്‍ക്കും കുവൈറ്റില്‍ 575 പേര്‍ക്കും ബഹ്‌റൈനില്‍ 540 ഉം യുഎഇയില്‍ 382 പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Exit mobile version