സൗദി: കൊവിഡ് 19 വൈറസ് ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. അബ്ദുള്‍ ജബ്ബാര്‍, രഹ്ന ഹാഷിം, സുദര്ശന് നാരായണന് എന്നിവരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മൂന്നുപേരുടെയും മരണം.
തൃശ്ശൂര്‍ കേച്ചേരി സ്വദേശിയാണ് മരിച്ച വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍. കൊവിഡ് ബാധിച്ച് ഖത്തറിലാണ് മരണം. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. 35 വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം. ചവറ സ്വദേശിയാണ് സുദര്ശന് നാരായണന്. ദമാമിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ വച്ചാണ് ഇദ്ദേഹം മരിച്ചത്.
കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം ദോഹയിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 233 ആയി. ഖത്തറില്‍ ഇതുവരെ 9 മലയാളികളും സൗദിയില്‍ 75 മലയാളികളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post