മസ്‌കറ്റ്: ഒമാനിലെ ഖസബിനടുത്ത് ഭൂചലനം. ഖസബില്‍ നിന്നും 318 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമാന്‍ പ്രാദേശിക സമയം 10. 06നാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെലില്‍ 5.23 തീവ്രത അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നത്. ഒരേ ദിവസം ഈ കേന്ദ്രത്തിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലമാണെന്നാണ് ഭൂകമ്പ പഠനകേന്ദ്രം വ്യക്തമാക്കിയത്.