റിയാദ്: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു. പള്ളിപ്പുറം പെഴുങ്കര സ്വദേശി സിടി സുലൈമാന്‍ (63) ആണ് അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ മരിച്ചത്. രോഗബാധിതനായി ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ശരീഫ. മക്കള്‍: ശംലിഖ്, ശബീല്, ശഹീന്‍. മരുമക്കള്‍: ശബീന, തന്‍സീറ. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങളുമായി അല്‍ഖര്‍ജ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്, റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്, പാലക്കാട് ജില്ല കെ.എം.സി.സി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഗള്‍ഫില്‍ 10 മലയാളികളാണ് മരിച്ചത്. ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോള്‍ 225 ആയി.
Discussion about this post