ദമ്മാം: സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടര്‍ ഷാജി (53) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേയാണ് മരിച്ചത്. 30 വര്‍ഷമായി അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായിരുന്നു.
ശ്വാസ തടസവും ചുമയും കഠിനമായതോടെ ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്ത്തകന് ഷാജി വയനാടിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Discussion about this post