ദുബായ്; യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി രാമചന്ദ്രനാണ് മരിച്ചത്. 63 വയസായിരുന്നു. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ദുബായ് അല്‍ നഹ്ദയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ഇതോടെ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 96 ആയി. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 219 ആയി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണവും വര്‍ധിക്കുകയാണ്. മുംബൈയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് (72) ആണ് മരിച്ചത്.
ഭാര്യ ആലീസ്. മകന് ഫിലിപ്പ് ജോണ്‍. അതെസമയം മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമാണ്. കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. സംസ്ഥാനത്ത് ആകെ മരണം 3717 ആയി. നിലവില്‍ 49,616 പേരാണ് ചികിത്സയിലുള്ളത്. മുംബൈയില്‍ പുതിയ കൊവിഡ് രോഗികളുടെ തോത് കുറയുന്നുവെന്നത് ആശ്വാസകരമാണ്. ധാരാവിയടക്കം അതിതീവ്രബാധിത നഗരമേഖലകളിലും പുതിയ രോഗികളുടെ എണ്ണവും മരണ സംഖ്യയും നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍ മുംബൈയ്ക്ക് പുറത്ത് മറ്റ് ജീല്ലകളില്‍ രോഗം പടരുന്നത് ആശങ്കയാണ്.
Discussion about this post