കുവൈറ്റ് സിറ്റി: കൊവിഡ് 19 വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണ് മരിച്ചത്.
വൈറസ് ബാധമൂലം രണ്ടാഴ്ചയായി മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പാട്രിക് ഡിസൂസ. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അല്‍ഹാജരി കമ്പനിയിലെ ജീവനക്കാരനായിരുന്നു.
അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഇന്ന് ഒരു മലയാളി കൂടി മരിച്ചിരുന്നു. എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. 58 വയസായിരുന്നു. ജിദ്ദയിലെ ഒബ്ഹൂറിലുള്ള കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ വെച്ചായിരുന്നു മരണം. മഹജറിലുള്ള ടിഷ്യൂ പേപ്പര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
Discussion about this post