ദോഹ: സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായം നല്കി ഒരു കൊച്ചുമിടുക്കി. ദോഹയിലെ 4-ാം ക്ലാസ് വിദ്യാര്‍ഥിനിയായ അഖ്സ ഫൈസലാണ് കാരുണ്യമനസ്സുമായി മാതൃകയാവുന്നത്.
പ്രവാസി സംഘടനയായ കള്‍ചറല്‍ ഫോറത്തിന്റെ സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയിലേക്ക് രണ്ട് പേര്‍ക്കുള്ള ടിക്കറ്റിനുള്ള തുക നല്‍കിയാണ് അഖ്സ മാതൃകയാ
യിരിക്കുന്നത്. പെരുന്നാള്‍ സമ്മാനമായി ലഭിച്ച തുകയാണ് അഖ്സയുടെ സമ്പാദ്യത്തില്‍ ഉണ്ടായിരുന്നത്.
ദോഹയിലെ ബിര്‍ള പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് അഖ്സ.എറണാകുളം സ്വദേശികളായ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ അക്കൗണ്ടന്റായ ഫൈസലിന്റെയും ഖത്തര്‍ പുനരധിവാസ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷന് വിഭാഗം ജീവനക്കാരി നൂര്‍ജഹാന്റെയും മൂന്ന് മക്കളില്‍ ഇളയ മകളാണ്.
സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയെക്കുറിച്ച് കള്‍ചറല്‍ ഫോറം പ്രവര്‍ത്തകര്‍ കൂടിയായ മാതാപിതാക്കളില്‍ നിന്നറിഞ്ഞതോടെയാണ് തനിക്ക് പെരുന്നാള്‍ സമ്മാനമായി ലഭിച്ച തുക പദ്ധതിയിലേക്ക് നല്‍കണമെന്ന് അഖ്സ ആവശ്യപ്പെട്ടത്.
കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്നവര്‍ക്കായുള്ള കള്‍ചറല്‍ ഫോറത്തിന്റെ ഭക്ഷ്യ കിറ്റ് പദ്ധതിയിലേക്കും ഒട്ടേറെ കുരുന്നുകള്‍ തങ്ങളുടെ സമ്പാദ്യം നല്‍കുന്നുണ്ട്.
Discussion about this post