റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി നാലകത്ത് അബ്ദുല്‍ ഹമീദ് (50) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.
ദീര്‍ഘകാലമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം ഏഴ് മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. പിതാവ് പരേതനായ കരുവന്തിരുത്തി അബ്ദുല്‍ ഖാദര്‍. മാതാവ് നാലകത്ത് ബീഫാത്തിമ.ഭാര്യ: സക്കീന. മക്കള്‍: ഹന്ന നസ്റീന്, ഫാത്തിമ റിന്‍ഷ, ഷഹീം പക്സാന്.
മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്മാന് സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നു.
Discussion about this post