റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. കടലുണ്ടി നാലകത്ത് സ്വദേശി അബ്ദുള്‍ ഹമീദ് (50) റിയാദിലാണ് മരിച്ചത്. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അബ്ദുല്‍ ലത്തീഫ് ദമാമിലാണ് മരിച്ചത്. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സൈദലവി കുവൈറ്റിലുമാണ് മരിച്ചത്.
ഇതോടെ കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 207 ആയി. വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് യുഎഇയിലാണ്. 97 പേരാണ് ദുബായ് ഉള്‍പ്പെടെ വിവിധ എമിറേറ്റുകളിലായി മരിച്ചത്.
അതേസമയം ഗള്‍ഫില്‍ പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഏഴായിരത്തിലേറെ പേര്‍ക്കാണ്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി എണ്‍പത്തി ഏഴായിരം കടന്നു. കഴിഞ്ഞ ദിവസം 52 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1513 ആയി ഉയര്‍ന്നു.
Discussion about this post