ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് മാത്രം മൂന്ന് പേരാണ് മരിച്ചത്. മലയാള സിനിമ നടനും ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 200 ആയി.
സിനിമാനടനും വ്യവസായിയുമായ ആലുവ സ്വദേശി എസ്എ ഹസന് കൊവിഡ് ബാധിച്ച് റാസല്‍ഖൈമയില്‍ വച്ച് മരിച്ചു. 51വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവിടെ വച്ചാണ് മരണം. ദുബായിക്കാരന് എന്ന സിനിമ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 92 ആയി.
സൗദി അറേബ്യയിലും ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പി.എ.താജുദീന് ആണ് ജിദ്ദയിലാണ് മരിച്ചത്. 50 വയസായിരുന്നു. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 57 ആയി. കണ്ണൂര്‍ ചേലേരി സ്വദേശി ഖത്തറില്‍ മരിച്ചു. 50കാരനായ സിദ്ദിഖാണ് വച്ച് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഖത്തറില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി.
Discussion about this post