റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം ഒരു പ്രവാസി മലയാളി കൂടി മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് ചീലാന്തി മുക്ക് സ്വദേശി നസീര്‍ (53) ആണ് മരിച്ചത്.
വൈറസ് ബാധമൂലം ഹാഇലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്. 27 വര്‍ഷമായി ഹാഇലില്‍ പ്രവാസിയായ ഇദ്ദേഹം ഒരു റെഡിമെയ്ഡ് വസ്ത്രശാലയില്‍ ജീവനക്കാരനായിരുന്നു. ഷാഹുല്‍ ഹമീദ്, സഫൂറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജുനൈദ. മക്കള്‍:അസ്ലം, ആമിന, അസിഫ.