അബൂദാബി: കൊറോണ വൈറസ് ബാധിച്ച് മലയാളി അജ്മാനില്‍ മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശിയായ മാങ്കാംകുഴി ശ്രീകൃഷ്ണ നിലയത്തില്‍ ദേവരാജനാണ് അജ്മാനില്‍ മരിച്ചത്. 64 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
കൊറോണ ലക്ഷണങ്ങളെ തുടര്‍ന്നാണ് ദേവരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇവിടെ തീവ്രപരിചണവിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ബസ് വാടകക്കെടുത്ത് സ്കൂളുകള്‍ക്ക് വേണ്ടി ഓടിക്കുകയായിരുന്നു ദേവരാജന്‍. മാതാവ്: നാരായണി. ഭാര്യ: ഷീല രാജന്. മക്കള്‍: സ്നേഹ, രഞ്ജിത്ത്. മൃതദേഹം കൊറോമ പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കും. നിരവധി പ്രവാസി മലയാളികളാണ് ഇതിനോടകം ഗള്‍ഫ് നാടുകളില്‍ കൊറോണ ബാധിച്ച് മരിച്ചത്.
കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ച് യുവതിയടക്കം രണ്ട് പേര് മരിച്ചു. ഉഷാ മുരുകന്(42), അജ്മല്‍ സത്താര്‍ (39) എന്നിവരാണ് മരിച്ചത്. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Discussion about this post