ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. ഗള്‍ഫില്‍ ഇന്ന് എട്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 190 ആയി. പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍ ബഹ്‌റൈനില്‍, കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള (33) റിയാദില്‍, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍(63) അജ്മാനില്‍, തിരുവനന്തപുരം ആനയാറ സ്വദേശി ശ്രീകുമാരന്‍ നായര്‍ (61) കുവൈത്തില്‍ കൊല്ലം പറവൂര്‍ കറുമണ്ടല്‍ സ്വദേശി കല്ലും കുന്ന് വീട്ടില്‍ ഉഷാ മുരുകന്‍(42) കുവൈത്തില്‍, സൗദിയിലെ ദമാമില്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിനി ജൂലി എന്നിവരാണ് ഇന്ന് മരിച്ചത്. ആരോഗ്യ പ്രവര്‍ത്തക ആയിരുന്നു ജൂലി.
കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബ്, തൃശൂര്‍ കുമ്പളക്കോട് പഴയന്നൂര്‍ തെക്കേളം വീട്ടില്‍ മുഹമ്മദ് ഹനീഫ എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് കുന്ദമംഗലം പൂവാട്ട് പറമ്പ്, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തില്‍ അജ്മല്‍ സത്താര്‍ (39) ആണ് കുവൈത്തില്‍ മരിച്ച ഒരാള്‍. കൊവിഡ് ബാധിച്ചു അമീരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.
കൊല്ലം പറവൂര്‍ കറുമണ്ടല്‍ കല്ലുംകുന്ന് വീട്ടില്‍ ഉഷാ മുരുകന്‍(42) ആണ് കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെയാള്‍. ഒരാഴ്ചയായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കുവൈത്തില്‍ കൊവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 38 ആയി. മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്ണ നിലയത്തില്‍ ദേവരാജനാണ് (64) അജ്മാനില്‍ മരിച്ചത്. അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബസ് വാടകക്കെടുത്ത് സ്‌കൂളുകള്‍ക്ക് വേണ്ടി ഓടിക്കുകയായിരുന്നു. മാതാവ്: നാരായണി. ഭാര്യ: ഷീല രാജന്‍. മക്കള്‍: സ്‌നേഹ, രഞ്ജിത്ത്.
Discussion about this post