ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിക്കുന്ന മലയാളികളുടെ എണ്ണം 187 ആയി ഉയര്‍ന്നു.
പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന് സി മാമ്മന്‍ ബഹ്റൈനിലാണ് മരിച്ചത്. കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള (33) റിയാദിലും, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍(63) അജ്മാനിലും തിരുവനന്തപുരം ആനയാറ സ്വദേശി ശ്രീകുമാരന്‍ നായര്‍ (61) കുവൈറ്റിലുമാണ് മരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബിന്റെ മരണം കൊവിഡ് വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
Discussion about this post