ദുബായ്: മഹാമാരി കാലത്തും ഭാഗ്യദേവത കൈവിട്ടില്ല. എമിറേറ്റ്ല് ലോട്ടോയിലൂടെ ലക്ഷപ്രഭുക്കളായി രണ്ട് മലയാളികൾ. രണ്ട് മലയാളികളടക്കം 5 ഇന്ത്യക്കാർക്കും ഒരു യുഎഇ സ്വദേശി, ഒരു സിറിയൻ വംശജനുമാണ് 30 ലക്ഷത്തോളം രൂപ (1,42,857 ദിർഹം) വീതം ലഭിച്ചത്. 10 ലക്ഷം ദിർഹമുള്ള രണ്ടാം സമ്മാനം ഏഴു പേർ പങ്കിട്ടെടുക്കുകയായിരുന്നു.
മലയാളികളായ മുനീർ കുന്നത്ത്, അരുൺ ഉണ്ണികൃഷ്ണപിള്ള എന്നിവരെയാണ് ദുരിത കാലത്ത് ഭാഗ്യം തേടിയെത്തിയത്. ഏറെ സന്തോഷമുണ്ടെന്നും സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇത് സഹായകമാകുമെന്നും മുനീർ പറഞ്ഞു. ഈ സമ്മാനം കുടുംബത്തിന് താങ്ങാവുമെന്നുമായിരുന്നു അരുണിന്റെ പ്രതികരണം.
ഫത്വ മുഖേന അംഗീകരിക്കപ്പെട്ട മേഖലയിലെ ഒരേയൊരു സമ്മാന പദ്ധതി കൂടിയായ എമിറേറ്റ്സ് ലോട്ടോയിൽ ഇപ്രാവശ്യവും 100 കോടിയിലേറെ രൂപ സ്വന്തമാക്കിയ ഒന്നാം സമ്മാനക്കാരനില്ല. ഏപ്രിൽ 18നായിരുന്നു പ്രതിവാര എമിറേറ്റ്സ് ലോട്ടോ ആരംഭിച്ചത്. എല്ലാ ശനിയാഴ്ചയും രാത്രി 9ന് നടക്കുന്ന നറുക്കെടുപ്പ് www.emiratesloto.com എന്ന സൈറ്റിൽ തത്സമയം കാണാം.
Discussion about this post