വാഷിങ്ടൺ: ഇത് കറുത്തവരുടെ മാത്രമല്ല, അരികുവത്കരിക്കപ്പെടുന്ന എല്ലാ ജനതയുടെയും നിലനിൽപ്പിന്റെ പ്രശ്‌നമാണെന്ന് ട്രംപ് ഭരണകൂടത്തോട് വിളിച്ചുപറഞ്ഞ് അമേരിക്കയിൽ പ്രക്ഷോഭം കനക്കുന്നു. കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്‌ളോയിഡ് എന്ന യുവാവിനെ യുഎസ് പോലീസ് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് യുഎസിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
ട്രംപ് ഭരണകൂടത്തെ തന്നെ വിറപ്പിച്ചുകൊണ്ട് പോരാട്ടം ആറാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങൾ ഒരേ മനസോടെ വർണ്ണവെറിക്ക് എതിരെ ശബ്ദമുയർത്തുമ്പോൾ ഇക്കൂട്ടത്തിൽ മലയാളികളും സജീവമാണ്. മലയാളികളുടെ ഐക്യദാർഢ്യം അറിയിച്ച് ഉയർത്തിപ്പിടിച്ച മലയാളത്തിലുള്ള പോസ്റ്ററുമായി നടന്നുവരുന്ന യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അതിനിടെ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഹൂസ്റ്റണിലെ പോലീസ് മേധാവി രംഗത്തെത്തി. സിഎൻഎൻ ചാനൽ ചർച്ചയിലാണ് പോലീസ് മേധാവി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘രാജ്യത്തെ പോലീസ് മേധാവി എന്ന അർത്ഥത്തിൽ അമേരിക്കയുടെ പ്രസിഡന്റിനോട് എനിക്ക് ഒന്ന് പറയാനുള്ളൂ, നിങ്ങൾക്ക് ക്രിയാത്മകമായി സംസാരിക്കാനറിയില്ലെങ്കിൽ, ദയവു ചെയ്ത് വാ തുറക്കാതിരിക്കൂ” എന്നായിരുന്നു അക്വെടേക്ക് പരസ്യമായി വിമർശിച്ചത്.
Discussion about this post