റിയാദ്: നിയന്ത്രിക്കാനാവാതെ ഗള്‍ഫ് രാജ്യങ്ങളിലും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി ഉയരുകയാണ്. നിരവധി മലയാളികള്‍ക്കാണ് ഇതിനോടകം വൈറസ് ബാധിച്ച് പ്രവാസ ലോകത്ത് ജീവനുകള്‍ നഷ്ടമായത്.
കൊറോണ ബാധിച്ച് ഗള്‍ഫില്‍ കഴിഞ്ഞ ദിവസം മൂന്ന് മലയാളികള്‍ കൂടി മരിച്ചു. അലിയാരിന്‍ കോട്ടുമല്‍ (49) , സിമി ജോര്‍ജ്(45), സുബ്രഹ്മണ്യന്‍ (54) എന്നിവരാണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശിയാണ് അലിരായിന്‍ കോട്ടുമല്‍. കൊറോണ ബാധിച്ച് മക്കയില്‍ വെച്ചാണ് ഇദ്ദേഹം മരിച്ചത്. തിരുവല്ല കൊട്ടത്തോട് സ്വദേശിയാണ് പരിയാരത്ത് വീട്ടില്‍ സിമി ജോര്‍ജ്. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ജിദ്ദയില്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു സിമി ജോര്‍ജ്. കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സുബ്രഹ്മണ്യന്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സൗദിയിലെ റിയാദില്‍ വെച്ചാണ് മരിച്ചത്. ഇതോടെ കൊറോണയെ തുടര്‍ന്ന് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 200നോട് അടുക്കുന്നു.
Discussion about this post