കൊവിഡ് 19; വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം ഗള്‍ഫില്‍ മരിച്ചത് 10 മലയാളികള്‍

ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ഇന്നലെ മാത്രം പത്ത് മലയാളികളാണ് മരിച്ചത്. ആറ് ഗള്‍ഫ് നാടുകളിലായി വൈറസ് ബാധമൂലമുള്ള മരണം ആയിരം കവിഞ്ഞിരിക്കുകയാണ്. ഇതില്‍ നൂറ്റമ്പതിലേറെ പേര്‍ മലയാളികളാണ്.

മലപ്പുറം കോഡൂര്‍ സ്വദേശി ശംസീര്‍ പൂവാടന്‍(30) ദമാം അല്‍ ഹസയില്‍ മരിച്ചു. ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52) സൗദി ജിസാനില്‍ മരിച്ചു. തിരൂര്‍ മൂര്‍ക്കാട്ടില്‍ സ്വദേശി സുന്ദരം (63 ) കുവൈറ്റിലാണ് മരിച്ചത്.

കണ്ണൂര്‍ സ്വദേശി മൂപ്പന്‍ മമ്മൂട്ടി (69), തൃശ്ശൂര്‍ സ്വദേശി മോഹനന്‍(58), അഞ്ചല്‍ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍ (52), മൊയ്തീന്‍കുട്ടി (52), പെരിന്തല്‍മണ്ണ സ്വദേശി പിടിഎസ് അഷ്‌റഫ്, പത്തനംതിട്ട സ്വദേശി പവിത്രന്‍ ദാമോദരന്‍ (52) എന്നിവരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ച മലയാളികള്‍.

Exit mobile version