യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 152 ആയി

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ വളപുരം സ്വദേശി പി.ടി.എസ് അഷ്‌റഫ് (55) ആണ് യു.എ.ഇയിലെ അല്‍ഐനില്‍ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

കൊവിഡ് ബാധിച്ച് ഇന്ന് ഗള്‍ഫില്‍ മൂന്ന് പേരാണ് മരിച്ചത്. പത്തനംതിട്ട വല്ലന സ്വദേശി പവിത്രന്‍ ദാമോദരനും, കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥനുമാണ് ഇന്ന് മരിച്ചത്. പവിത്രന്‍ ദാമോദരന്‍ കുവൈത്തില്‍ വച്ചും വിജയനാഥന്‍ ഒമാനില്‍ വച്ചുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 152 ആയി.

അതേസമയം യുഎഇയിലെ കൊവിഡ് ബാധിതരുടെ എണ്ണം 34,557 ആയി. നിലവില്‍ 16,361 പേരാണ് ചികിത്സയിലുള്ളത്. 17,932 പേര്‍ കൊവിഡ് രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 264 പേര്‍ മരിച്ചു.

Exit mobile version