ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു. യുഎഇയില്‍ രണ്ടു പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശി മൊയ്തൂട്ടി (50) അബുദാബിയിലും, മലപ്പുറം കടുങ്ങാപുരം കട്ട്ലശ്ശേരി സ്വദേശി ഷാഹുല്‍ ഹമീദ് (37)അജ്മാനിലും കോഴിക്കോട് പെരുമണ്ണ സ്വദേശി വിപി അബ്ദുള്‍ ഖാദര്‍ (55) സൗദി അറേബ്യയിലുമാണ് മരിച്ചത്.
സൗദിയില്‍ മരിച്ച അബ്ദുള്‍ ഖാദര്‍ അല്‍കോബറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ സുഹറ. മക്കള്‍: അജാസ്, റാഷിദ്, ജസ്ന കേരള സാംസ്കാരികവേദി പ്രവര്‍ത്തകനായിരുന്നു അബുദാബിയില്‍ മരിച്ച മൊയ്തുട്ടി. ഭാര്യ: റംല. മക്കള്‍: സഫ്വാന്, സുഹൈല്‍, സഹ്ല. അജ്മാന് ഖലീഫ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഷാഹുല്‍ ഹമീദ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ: റഹീന, മക്കള്‍: ഷഹാന നസ്രിന്, മുഹമ്മദ് ഷാദില്‍.
അതേസമയം കഴിഞ്ഞ ദിവസം പുതുതായി ആറായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പന്ത്രണ്ടായിരം കടന്നു. കഴിഞ്ഞ ദിവസം 32 പേരാണ് ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണ സംഖ്യ 1004 ആയി ഉയര്‍ന്നു.
Discussion about this post