മസ്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്ന് ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സലാലയില്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
അതേസമയം ദോഫാറിലും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ബുധനാഴ്ച വൈകീട്ട് മുതല്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ശക്തമായ മഴ പെയ്തിരുന്നു. ജനങ്ങള്‍ കടലില്‍ പോകുന്നതും വാദികളില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post