ദുബായി: കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി ദുബായിയില്‍ മരിച്ചു. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി എടയല വീട്ടില്‍ നസിമുദ്ധീനാണ് (71) മരിച്ചത്. കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അബൂദബിയില്‍ നിന്ന് മകളെ സന്ദര്‍ശിക്കാനെത്തിയ ഇദ്ദേഹത്തെ കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 28 മുതല്‍ ദുബായിയിലെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ചികിത്സയില്‍ കഴിയുന്നതിനിടെ നസിമുദ്ധീന്‍ കൊറോണ മുക്തനായെങ്കിലും ന്യൂമോണിയയും അനുബന്ധരോഗങ്ങളും നിലവഷളാക്കിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.47 വര്‍ഷമായി അബൂദബിയിലുള്ള ഇദ്ദേഹം റാപ്കോ കമ്പനിയുടെ ജനറല്‍ മാനേജരാണ്.
ഭാര്യ: റസിയ. മക്കള്‍: നിമി, നിജി, നിസി. മരുമക്കള്‍: മുഹമ്മദ് സഹീര്‍ (ദുബൈ), ഡോ. ഷംലാല്‍ (മഫ്റഖ് ഹോസ്പിറ്റല്‍, അബൂദബി), നിഹാസ് ഇല്യാസ് (യുഎസ്എ). ഖബറടക്കം കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം ദുബായില്‍. നിരവധി മലയാളികളാണ് ഇതിനോടകം കൊറോണ ബാധിച്ച് പ്രവാസലോകത്ത് മരിച്ചുവീണത്.
Discussion about this post