ദുബായ്: കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ടോമി (48), മോഹനന് (64), ഹംസ(54), കുഞ്ഞി മുഹമ്മദ് ഷഫീഖ് എന്നിവരാണ് മരിച്ചത്. കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
എറണാകുളം അങ്കമാലി സ്വദേശിയാണ് നീലീശ്വരം മുട്ടം തോട്ടില്‍ ടോമി. വൈറസ് ബാധിച്ച് ദുബായില്‍ വെച്ചായിരുന്നു അന്ത്യം. പാലക്കാട് ആനക്കര സ്വദേശിയാണ് കോടിയില്‍ ഹംസ. കൊറോണ ബാധിച്ച് അല്‍ഐനില്‍ വെച്ചാണ് മരിച്ചത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മലപ്പുറം സ്വദേശിയും പത്തനംതിട്ട സ്വദേശിയുമാണ് കൊറോണ ബാധിച്ച് മരിച്ച മറ്റ് രണ്ട്പേര്. വേങ്ങര വെട്ടു തോട് നെല്ലി പറമ്പ് വിളഞ്ഞിപുലാന്‍ കുഞ്ഞി മുഹമ്മദ് ഷഫീഖ് റിയാദില്‍ വെച്ചാണ് വൈറസ് ബാധിച്ച് മരിച്ചത്.
ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശി തുണ്ടി തെക്കേതില്‍ മോഹനന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കൊറോണ വൈറസ് ബാധിച്ച് ഇതിനോടകം ഗള്‍ഫ് രാജ്യങ്ങളില്‍ 131 മലയാളികളാണ് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ശക്തമാക്കുമ്പോഴും ഗള്‍ഫില്‍ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post