ദമ്മാം: സൗദിയില്‍ കടുത്ത നിയന്ത്രണങ്ങളോടെ ഞായറാഴ്ച മുതല്‍ പള്ളികള്‍ തുറക്കും. പള്ളികളില്‍ നിസ്കാരം നിര്‍വഹിക്കേണ്ട മാനദണ്ഡങ്ങള്‍ ഇസ്ലാമിക് പ്രബോധന വിഭാഗം പുറത്തിറക്കി.
15 മിനിറ്റ് മുമ്പ് മാത്രമേ മസ്ജിദുകള്‍ തുറക്കാവൂ. ബാങ്ക് വിളിച്ച് പത്ത് മിനിറ്റിനകം നിസ്ക്കാരം നിര്‍വഹിക്കണം. പള്ളിയില്‍ പ്രവേശിച്ച് അടയ്ക്കുന്നത് വരെ വാതിലുകളും ജനലുകളും തുറന്നിടണം. നിസ്കാരം നിര്‍വഹിക്കേണ്ടത് രണ്ട് മീറ്റര്‍ അകലം പാലിച്ചായിരിക്കണം. വീട്ടില്‍ നിന്ന് വുളു ചെയ്തു വരണം.
ടോയ്ലറ്റുകളും പൈപ്പുകളും അടക്കണം. മുസല്ലുകളുമായാണ് വിശ്വാസികള്‍ പള്ളിയിലെത്തേണ്ടത്. കുട്ടികളേയും പ്രായമായവരേയും ഒഴിവാക്കണം. ജുമഅത്ത് പള്ളികളില്‍ തിരക്ക് ഒഴിവാക്കുന്നതിനു അടുത്തുള്ള നിസ്കാര പള്ളികളില്‍ കൂടി ജുമഅ നിര്‍വഹിക്കണം. ജുമഅക്ക് മുമ്പുള്ള ആദ്യ ബാങ്ക് സമയമാകുന്നതിന്െ പത്ത് മിനിറ്റ് മുമ്പുമാത്രമാണ് നിര്‍വഹിക്കേണ്ടത്. ഖുതുബയും നിസ്കാരവും 15 മിനിറ്റിനകം പൂര്‍ത്തിയാക്കണം.
Discussion about this post