ദുബായ്: ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇ പൗരന്മാര്ക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികളെയും നേരിട്ട് ഫോണിലൂടെ വിളിച്ച് ദേശീയ ദിന സന്ദേശം അറിയിക്കുകയാണ്. പ്രിയപ്പെട്ട ഭരണാധികാരിയുടെ അപ്രതീക്ഷിത ഫോണ്‍കോളില്‍ ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍.
ശൈഖ് മുഹമ്മദിന്റെ സന്ദേശം ഇങ്ങനെയാണ്… ‘ഞാന്‍ മുഹമ്മദ് ബിന്‍ റാഷിദ്. നിങ്ങളെ ദേശീയ ദിനാശംസകള്‍ അറിയിക്കുന്നു. നിങ്ങള്‍ക്ക് സന്തോഷകരമായ ദിനങ്ങളും രാജ്യത്തിന് അതിമനോഹരമായ ഭാവിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. ഞങ്ങള്‍ നിങ്ങളെയും ഈ രാജ്യത്തെയും സേവിച്ചുകൊണ്ടേരിയിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഈ രാജ്യത്തിനും എപ്പോളും അനുഗ്രഹങ്ങളുണ്ടാവട്ടെ’എന്നാണ് അദ്ദേഹം ഫോണിലൂടെ നല്കുന്ന സന്ദേശം.
1971 എന്ന നമ്പറില്‍ നിന്ന് വരുന്ന കോളിലൂടെയാണ് മൊബൈല്‍ ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശം ലഭിക്കുന്നത്. ഡിസംബര്‍ 2 ആണ് യുഎഇ ദേശീയ ദിനം.
Discussion about this post