റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് മാമ്പ സ്വദേശി പിസി സനീഷാണ് മരിച്ചത്. 37 വയസായിരുന്നു. മൂന്ന് മാസമായി രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അസുഖത്തിന് ചികിത്സയിലായിരുന്നു സനീഷ്.
ചികിത്സ നടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഷുമൈസ് ആശുപത്രിയിലായിരുന്നു ചികിത്സ. സനീഷിന്റെ മരണത്തോടെ സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 27 ആയി എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post