അബുദാബി: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഗള്‍ഫില്‍ 48 മണിക്കൂറിനിടെ 18 മലയാളികളുടെ ജീവനാണ് കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു (31) അബുദാബിയില്‍ മരിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ശേഷം മരണപ്പെടുകയായിരുന്നു. ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി വെള്ളൂര്‍ കുമ്പളത്ത് ബിനില്‍ ദുബായിയിലാണ് മരിച്ചത്. കൊവിഡ് ബാധിച്ചു കഴിഞ്ഞ ഒരാഴ്ചയായി അജ്മാനില്‍ ചികിത്സയിലായിരുന്നു.
48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 119 ആയി ഉയര്‍ന്നു.
Discussion about this post