ബ്യൂണസ് ഐറിസ്: അവശ്യ ഘട്ടങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ നല്‍കുമെന്ന് സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്സല്മാന്. ജി20 ഉച്ചകോടിക്കിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്സല്മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
സല്മാന് രാജകുമാരന്റെ താമസ സ്ഥലമായിരുന്ന ബ്യൂണസ് ഐറിസിലായിരുന്നു കൂടിക്കാഴ്ച. സുരക്ഷ, രാഷ്ട്രീയം, നിക്ഷേപം, കൃഷി, ഊര്‍ജ്ജം, ടെക്നോളജി തുടങ്ങിയ കാര്യങ്ങളില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ എണ്ണ സംസ്കരണ മേഖലയില്‍ സൗദി കമ്പനിയായ അരോംകോ
നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും മറ്റു കമ്പനികള്‍ക്ക് ഇന്ത്യയിലെ സൗരോര്‍ജ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും ചര്‍ച്ചയായി.
Discussion about this post