റിയാദ്: കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസാണ് മരിച്ചത്. 55 വയസ്സായിരുന്നു. കൊറോണയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് സാം ഫെര്‍ണാണ്ടസ് ജുബൈലില്‍ ആശുപത്രിയില്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു. മൃതദേഹം ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. 18 വര്‍ഷമായി ജുബൈലിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഇതോടെ സൗദിയില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിക്കുന്ന മലയാളികളുടെ എണ്ണം 18 ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. നിരവധി മലയാളികളാണ് ഇതിനോടകം കൊറോണ ബാധിച്ച് പ്രവാസലോകത്ത് മരിച്ചത്.
യുഎഇയില്‍ കഴിഞ്ഞദിവസം കൊറോണ ബാധിച്ച് 26 വയസ്സുകാരന്‍ മരിച്ചിരുന്നു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷാണ് മരിച്ചത്. കൊറോണ ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ജമീഷ്. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Discussion about this post