ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ നാഷണല്‍ ആശുപത്രിയിലെ മലയാളി ഡോക്ടര്‍ മരിച്ചു. തൃശൂര്‍ കരിവണ്ണൂര്‍ സ്വദേശി ഡോ. അബ്ദുള്‍ റഷീദ്(48) ആണ് മരിച്ചത്.
11 വര്‍ഷത്തോളമായി ജെഎന്‍എച്ച് ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗം ഹെഡ്ഡായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ബുധനാഴ്ച രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ രോഗം മൂര്‍ച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയുമായിരുന്നു.
ജിദ്ദ അല്‍ മഖാസിദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായ ഷൈനി റഷീദ് ആണ് ഭാര്യ, മക്കള്‍: അംറിന്‍ റഷീദ് (മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി), ആഷിഖ് (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി).