അജ്മാൻ: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായ ആറ് കുട്ടികളെ ഏറ്റെടുത്ത് യുഎഇയിലെ അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ ന്യുഎമി. സുഡാൻ പൗരനായ കുട്ടികളുടെ പിതാവ് മെയ് 18 നാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. പിതാവ് മരിക്കുന്നതിന് 23 ദിവസം മുമ്പ് കുട്ടികളുടെ അമ്മയും കൊവിഡ് മൂലം മരിച്ചിരുന്നു.
ഇനിയങ്ങോട്ടുള്ള കുട്ടികളുടെ ജീവിതച്ചെലവും പഠനച്ചെലവും ഉൾപ്പടെയുള്ള ചെലവുകൾ ഇനി അജ്മാൻ ഭരണാധികാരി നോക്കും. നാല് വയസ്സു മുതൽ 16 വയസ്സുവരെ പ്രായമുള്ള സഹോദരങ്ങളാണ് ഈ കുട്ടികൾ.
ഷാർജയിലെ അൽ തോവാനിൽ ആയിരുന്നു കുട്ടികൾ ഇതുവരെ താമസിച്ചിരുന്നത്. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് പിതാവിന്റെ ബന്ധു അജ്മാനിലേക്ക് കൊണ്ടുവരികയായിരുന്നു ഈ കുട്ടികളെ.
Discussion about this post