റിയാദ്: ഉറുമ്പ് കടിയേറ്റ് റിയാദില്‍ മലയാളി മരിച്ചു. റിയാദ് ബഗ്ലഫില്‍ മിഠായി കട നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി പള്ളിയുടെമകത്തില്‍ എം. നിസാമുദ്ദീന്‍ (45) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു മരണം. റിയാദ് ഖുറൈസ് റോഡിലെ സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
കുടുംബസമേതം ബഗ്ലഫില്‍ താമസിക്കുന്ന നിസാമുദ്ദീന്‍ പുലര്‍ച്ചെ 2.30ഓടെ ഫ്ലാറ്റില്‍ നിന്നായിരുന്നു ഉറുമ്പ് കടിയേറ്റത്. കറുത്ത വലിയ ഉറുമ്പാണ് ഇദ്ദേഹത്തെ കടിച്ചത്. അലര്‍ജിയുടെ പ്രശ്നം കൂടിയുള്ളതിനാല്‍ ഉറുമ്പ് കടിയേറ്റ ഉടനെ ശ്വാസം മുട്ടുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു.
24 വര്‍ഷമായി റിയാദിലാണ് നിസാമുദ്ദീന്‍ താമസിക്കുന്നത്. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാമൂഹികപ്രവര്ത്തകന് ശിഹാബ് കൊട്ടുകാട് നേതൃത്വം നല്കുന്നു.
Discussion about this post