ദുബായ്: ഗള്‍ഫില്‍ ഇന്നലെ ആറായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷമായി. കഴിഞ്ഞ ദിവസം പതിനേഴ് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 731 ആയി ഉയര്‍ന്നു.
സൗദി അറേബ്യയില്‍ ഇന്നലെ ഒമ്പത് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 320 ആയി ഉയര്‍ന്നു. സൗദിയില്‍ ഇതുവരെ 2563 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ സൗദിയില്‍ ഈ മാസം 23 മുതല്‍ 24 മണിക്കൂര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി.
കുവൈറ്റില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 121 ആയി. യുഎഇയിലും മൂന്നും ഒമാനില്‍ രണ്ട് മരണവുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ 873ഉം ഒമാനില്‍ 892ഉം ബഹ്റൈനില്‍ 190 പേര്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണം ഗള്‍ഫില്‍ വര്‍ധിക്കുകയാണ്. ഇതിനോടകം അമ്പത്തി മൂവായിരത്തില്‍പ്പരം ആളുകള്‍ക്ക് രോഗം പൂര്‍ണമായും ഭേദപ്പെട്ടു.
Discussion about this post