അബുദാബി: കുടുംബ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്. സുരക്ഷ ഭീഷണി മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് അബുദാബി പോലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ദിവസേന ധാരാളംപേര്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് അബുദാബി പൊലീസിന് പരാതി നല്‍കുന്നുണ്ട്. ചിത്രങ്ങളും, വീഡിയോകളും, സ്വകാര്യ സംഭാഷണങ്ങളും തട്ടിയെടുത്താണ് മിക്കപ്പോഴും ഇത്തരത്തിലുളള തട്ടിപ്പ് നടക്കുന്നതെന്ന് പോലീസ് പറയുന്നു.
ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനായി സ്വകാര്യ ചിത്രങ്ങളും, കുടുംബ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍ തന്നെ പൊലീസിനെ സമീപിക്കാനും പറയുന്നു.