ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ ഒമ്പത് മലയാളികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ഉയര്‍ന്നു. ഇതില്‍ എഴുപതോളം പേര് മരിച്ചത് യുഎഇയിലാണ്.
കഴിഞ്ഞ ദിവസം അഞ്ച് മലയാളികളാണ് യുഎയിയില്‍ മരിച്ചത്. കണ്ണൂര്‍ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശി അബ്ദുല്‍ സമദ്, കുന്ദംകുളം പാര്‍ളിക്കാട് കുന്നുശ്ശേരി ചനോഷ് എന്നിവരാണ് അജ്മാനില്‍ മരിച്ചത്. അബുദാബിയിലാണ് മറ്റു രണ്ട് മരണം. കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ് (45) അബുദാബി മഫ്റഖ് ആശുപത്രിയിലാണ് മരിച്ചത്. ഖലീഫ സിറ്റി അല്‍ ഫുര്‍സാന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്നു. കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് ആണ് അബുദാബിയില്‍ മരിച്ച മറ്റൊരു മലയാളി. ബനിയാസ് വെസ്റ്റില്‍ ഗ്രോസറി നടത്തി വരികയായിരുന്നു. കാസര്‍കോട് കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര് കൃഷ്ണപിള്ളയാണ് (61) കൊവിഡ് ബാധിച്ച് ദുബായിയില്‍ മരിച്ചത്.
വൈറസ് ബാധമൂലം കുവൈറ്റില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി ടിസി അഷ്റഫ് (55), പാലക്കാട് കൊല്ലേങ്കാട് സ്വദേശി വിജയ ഗോപാല്‍ (65), കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ (57) എന്നിവരാണ് മരിച്ചത്.
Discussion about this post