കുവൈത്ത് സിറ്റി; കുവൈത്തില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’യില്‍ വിജയഗോപാലും (65വയസ്സ് ) , കോഴിക്കോട് എലത്തൂര്‍ തെക്കേ ചെറങ്ങോട്ട് ടി.സി. അഷ്‌റഫുമാണ് (55 വയസ്സ്) എന്നിവരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് വിജയഗോപാല്‍ മരിച്ചത്.
അമീരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ടി.സി. അഷ്‌റഫ് മരിച്ചത്. അഷ്‌റഫ് കോ ഓപറേറ്റിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 112 ആയി.
ഇന്ന് 1048 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 14850 ആയി. പുതിയ രോഗികളില്‍ 242 പേര്‍ ഇന്ത്യക്കാര്‍ ആണ്. കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി. പുതുതായി 250 പേര്‍ കൂടി രോഗമുക്തി നേടി. കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 4093 ആയി. നിലവില്‍ 10645 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 168 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.