റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. പുതുതായി 2840 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 54856 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് ബാധിച്ചു മരിച്ചത് പത്തുപേരാണ്. ഇതോടെ രാജ്യത്തെ മരണസംഖ്യ 312 ആയി. മരിച്ചവരെല്ലാം വിദേശികളാണ്.
അതേസമയം 1797 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 23666 ആയി ഉയര്‍ന്നു. റിയാദില്‍ മാത്രം 839 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജിദ്ദ 450, മക്ക 366, മദീന 290, ദമ്മാം 180, അല്‍ ഖോബാര്‍ 78, ജുബൈല്‍ 75 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 66 ശതമാനവും വിദേശികളാണ്.
Discussion about this post