മക്ക: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരിച്ചു. തിരൂര്‍ മുച്ചിക്കല്‍ ആലിന്‍ചുവട് സ്വദേശി താണിമഠത്തില്‍ ജംഷീര്‍ ബാബു ആണ് മരിച്ചത്. മപ്പത്തിയഞ്ച് വയസ്സായിരുന്നു. മക്കയില്‍ വെച്ചായിരുന്നു അന്ത്യം.
ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മക്ക ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരണാനന്തര നടപടികള്‍ പുരോഗമിക്കുകയാണ്. പിതാവ്: മജീദ്, മാതാവ്: ഖദീജ. ഭാര്യ: നസീറ. മകന്: ഹാഷിര്‍.
Discussion about this post