ദുബായി: കോഴിക്കോട് നാദാപുരം സ്വദേശി കൊറോണ വൈറസ് ബാധിച്ച് ദുബായിയില്‍ മരിച്ചു. വാണിമേല്‍ പുതുക്കയം മൊയ്തുവിന്റെ മകന് കുനിയില്‍ മജീദാണ് (47) മരിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി ചികില്‍സയിലായിരുന്നു ഇദ്ദേഹം.
ദുബായി കെ.എം.സി.സി വൈസ് പ്രസിഡന്റ്എന്.കെ. ഇബ്രാഹിം, സാമൂഹിക പ്രവര്ത്തകന് അഷറഫ് താമരശേരി എന്നിവര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി. ഖബറടക്കം യു എ ഇയില്‍ നടക്കും. മാതാവ് കദിയ. ഭാര്യ: റംല. മക്കള്‍: റജിനാസ്, മുഹമ്മദ്.
കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനോടകം നിരവധി മലയാളികളാണ് മരിച്ചത്. കൊറോണ ബാധിച്ച് കുവൈറ്റില്‍ കഴിഞ്ഞദിവസം കണ്ണൂര്‍ സ്വദേശിയും മലപ്പുറം സ്വദേശിയും മരിച്ചിരുന്നു. കണ്ണൂര്‍ പാനൂര്‍ കൂരാറ അഷ്റഫ് എരഞ്ഞൂല്‍ (51) , മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈദലവി (56) എന്നിവരാണ് മരിച്ചത്.
Discussion about this post