ജോലിക്കിടെ ക്രെയിനില്‍ നിന്ന് വീണു; ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു

ബുറൈദ: ജോലിക്കിടെ ക്രെയിനില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ മലയാളി ചികിത്സയിലിരിക്കെ മരിച്ചു. ബുറൈദയിലെ ആശുപത്രിയില്‍ ഇരിക്കെയാണ് മരണപ്പെട്ടത്. സൗദി സ്വദേശി നടത്തുന്ന അല്‍റഹുജി ക്രെയിന്‍ സര്‍വീസില്‍ മെക്കാനിക്കായ പാലക്കാട് കൊടുവായൂര്‍ പെരുവമ്പ് സ്വദേശി മുരളീ മണിയന്‍ കിട്ട (50) ആണ് മരണപ്പെട്ടത്.

ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ക്രെയിനില്‍ നിന്നും തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തിന് പിന്നിലും നട്ടെല്ലിനുമായി മാരകമായ പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയും ചെയ്തു. എട്ടുവര്‍ഷമായി ഇതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്ത് വരികയായിരുന്നു. 10 മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത് ഭാര്യ: ഗീത. രേഷ്മ (14) ഏക മകളാണ്. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Exit mobile version